യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്ഥാനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് യുക്രൈന്‍ പ്രസിഡന്റ് ബൊളോദമീന്‍ സെലെന്‍സി. പാകിസ്ഥാന്‍ , ചൈന, താജിക്കിസ്താന്‍, ഉസ്ബൈക്കിസ്താന്‍ , ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നള്ള കൂലിപ്പടയാളികളാണ് യുക്രൈന്‍ സൈന്യത്തിനെതിരെ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതെന്നാണ് സെലന്‍സ്കി വെളിപ്പെടുത്തിയത്.
അതേ സമയം സെലെന്‍സ്കിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. യുദ്ധമുന്നണിയിലെത്തി സൈനികരുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെനിന്നാണ് തനിക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സെലെന്‍സ്‌കി പറയുന്നത്. ഈ രീതിയോട് തങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, സെലെന്‍സ്‌കിയുടെ ആരോപണം പാകിസ്ഥാന്‍ തള്ളിക്കളഞ്ഞു. ഇതുവരെ യുദ്ധത്തില്‍ പാകിസ്ഥാനില്‍ പങ്കെടുക്കുന്നുവെന്ന് യുക്രൈന്‍ തങ്ങളെ ഔദ്യോഗികമായി അറിയിക്കുകയോ അതുസംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നു പാക് വൃത്തങ്ങള്‍ പറഞ്ഞു. മുമ്പ് ചൈനീസ് പൗരന്മാരെ റഷ്യ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായി സെലന്‍സ്‌കി ആരോപിച്ചിരുന്നു. അക്കാര്യം ചൈന പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു.

