Site iconSite icon Janayugom Online

ഏഷ്യാകപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാന്റെ തീരുമാനം; അനുനയിപ്പിക്കാൻ ശ്രമം, കളി 9മണിയിലേക്ക് നീട്ടി

ഏഷ്യാ കപ്പിൽ നിന്നുള്ള പാകിസ്ഥാന്റെ പിന്മാറ്റത്തില്‍ ട്വിസ്റ്റ്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു. ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്നാണ് പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്. ചർച്ചകൾ തുടരുകയാണെന്നും പാകിസ്ഥാനെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി വ്യക്തമാക്കുന്നു. 

മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് മാറ്റിയിട്ടുണ്ട്. പിന്മാറ്റം പ്രഖ്യാപിക്കാനായി പിസിബി വിളിച്ചുചേർത്ത വാർത്താസമ്മേളനവും നീട്ടിവച്ചിരിക്കുകയാണ്. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐസിസിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു. 

Exit mobile version