പാകിസ്താനില്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിനും ഡീസലിനും 35 രൂപവീതമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി. ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്.
പുതുക്കിയ വില ഞായറാഴ്ച രാവിലെ നിലവില്‍വന്നു. എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്. വിലവര്‍ധനയ്ക്ക് മുന്നോടിയായി പാകിസ്താനിലെ പെട്രോള്പമ്പുകളില് കനത്തതിരക്കാണ് അനുഭവപ്പെട്ടത്.
English Summary: Pakistan’s Petrol, Diesel Prices Are At A Record High
You may also like this video