പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ കറുകമണി സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ല. ഇതു കാരണം മൂത്ത് പാകമായ നെല്ല് കൊഴിഞ്ഞ് ചെളിയില്‍ വീണ് കിളിര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ ഏറെ അസ്വസ്ഥനായിരുന്ന മുരളീധരന്‍ പല കമ്പിനികളുടെയും കൊയ്തു യന്ത്രത്തെ സമീപിച്ചിരുന്നു.
പത്ത് ഏക്കര്‍ പാടം പാട്ടത്തിന് എടുത്താണ് മുരളീധരന്‍ കൃഷി ചെയ്തത്. 15 ദിവസം മുന്‍പ് ഇവ വിളവെടുക്കാന്‍ പ്രായമായിരുന്നു. എന്നാല്‍ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാല്‍ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇത് തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് മുരളീധരന്‍ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
english sammury: palakad farmer suicide