Site iconSite icon Janayugom Online

പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീ വനൊടു ക്കിയ നിലയിൽ കണ്ടെത്തി

പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് ‑റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. വൈകിട്ടാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയിരുന്നു. സംഭവം വിവാദമാകുകയും മരണത്തിൽ ആരോപണ‌മുയർന്നതിന് പിന്നാലെ അധ്യാപികമാർക്കെതിരെ നടപടിയെടുത്തിരുന്നു. വലിയ രീതിയിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ പ്രതിഷേധത്തിൽ എല്ലാം മുൻപന്തിയിൽ നിന്ന വിദ്യാര്‍ത്ഥിയാണ് ഇന്ന് മരിച്ച അഭിനവ് എന്ന് ബന്ധുക്കള്‍ പറഞ്ഞു.

Exit mobile version