Site iconSite icon Janayugom Online

പാലക്കാട് 14 വയസുകാരനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പാലക്കാട് 14കാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.  മങ്കര സ്വദേശിയായ വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാരുടെ മൊഴി.

കുട്ടി ഒലവക്കോട് ഭാഗത്തേക്ക്  പോയതായി  പൊലീസിന് വിവരം  ലഭിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞയാഴ്ച്ച പാലക്കാട് നിന്നും 13 വയസ്സുള്ള രണ്ടു പെൺകുട്ടികളേയും കാണാതായിരുന്നു. അവരെ ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നും കണ്ടെത്തി.

Exit mobile version