പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ് (20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന് (32) ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 11.00 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ആക്ടീവ അതേ ദിശയില്‍ പോയ കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്‌നര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു.
ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ എടുക്കുന്ന സമയം ദമ്പതികള്‍ ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചു വരികയാണ്.
English Summary:Palakkad bike and lorry collide, newlywed dies
You may also like this video