പാലക്കാട്ടെ രാഷ്ട്രീയ അന്തരീക്ഷം പഴയതുപോലെയല്ലെന്നും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ . എൽഡിഎഫ് രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നുള്ള പലരും ഇടതുപക്ഷത്തേക്ക് വരുന്നുണ്ട് . അതിലൊരാളാണ് സരിനും. പാലക്കാട്ട് സീറ്റ് ബിജെപിക്ക് പതിച്ചുനല്‍കാനുളള കോണ്‍ഗ്രസിന്റെ ഡീലിനെയാണ് അദ്ദേഹവും വിമര്‍ശിക്കുന്നത്. അന്‍വർ ഇടതുപക്ഷം വിട്ടപ്പോൾ ഇടതുപക്ഷവും അദ്ദേഹത്തെ വിട്ടു. പി വി അൻവർ ഒരു വെല്ലുവിളിയല്ലെന്നും ഇടതുപക്ഷം വിട്ടതോടെ അദ്ദേഹം അജണ്ടയിലേ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
മുൻ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ഷാഫിക്ക് വോട്ടുചെയ്യുക എന്ന നിലപാട് സിപിഐ (എം) സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ തകര്‍ക്കുക എന്നാണ് ഇടതുപക്ഷത്തിന്റെ മുഖ്യലക്ഷ്യം. അതില്‍ യുഡിഎഫിനെയും ബിജെപിയേയും പരാജയപ്പെടുത്തുക എന്നാണ് നിലപാട്-അദ്ദേഹം കൂട്ടിച്ചേർത്തു.