Site icon Janayugom Online

കലക്ട്രേറ്റിനു മുന്നില്‍ കെ എസ് ആര്‍ ആര്‍ ഡി എ ധര്‍ണ്ണ

കഴിഞ്ഞ 11 മാസങ്ങളായി റേഷന്‍ വ്യാപാരികള്‍ വിതരണം ചെയ്ത കോവിഡ് അതിജീവന കിറ്റിന്റെ കമ്മീഷന്‍ ഉടന്‍ അനുവദിക്കണമെന്നും, കോവിഡ് മൂലം മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെയും സെയില്‍സ്മാന്മാരുടെയും കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് കെ എസ് ആര്‍ ആര്‍ ഡി എ കലക്ട്രേറ്റിനുമുന്നില്‍ ധര്‍ണ്ണാസമരം നടത്തി.

റേഷന്‍കടകള്‍ക്കു മുന്നില്‍ സ്ഥാപിച്ച ബാനറില്‍ മുഖ്യമന്ത്രിക്കുള്ള ഭീമ ഹര്‍ജിയിലേക്കുള്ള ഒപ്പ് ശേഖരിച്ചത് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തിയത്. ഒക്ടോബര്‍ നാലിന് സെക്രട്ടറിയേറ്റിന് മുന്നിലും ധര്‍ണ നടത്തി മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കും. പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണാസമരം ജില്ലാ അസിസന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറര്‍ മഹേഷ്, വൈസ് പ്രസിഡന്റ് കെ ശിവദാസ്, സംസ്ഥാന സെക്രട്ടറി എം രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ശിവദാസ് വേലിക്കാട്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് സി എച്ച് റഷീദ്, നാരായണന്‍കുട്ടി പട്ടാമ്പി, പി രാധാകൃഷ്ണന്‍ ആലത്തൂര്‍, വി സുന്ദരന്‍ മണ്ണാര്‍ക്കാട്, വി വിഷ്ണുദേവന്‍, കാസീം കണ്ണാടി, ശിവദാസ് വേലിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

 

 

Exit mobile version