പാലക്കാട് ചെർപ്പുളശ്ശേരിയിൽ 83 ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിൽ. സംഘത്തിലെ പ്രധാന കണ്ണി പാലക്കാട് നെല്ലായി സ്വദേശി ഫസലു,
അബൂബക്കർ സിദ്ദീഖ്, നൂർ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ മുസ്തഫയെന്ന ഒരാളിൽ നിന്ന് പൊലീസ് 2.5 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. മുസ്തഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുരണ്ടു പേരുടെ വിവരം പൊലീസിന് ലഭിച്ചത്.
പാലക്കാട് എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘം അറസ്റ്റില്‍

