കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചില സംശയങ്ങളുണ്ടായ സമയത്താണ് ഉദ്യോഗസ്ഥർ അവിടെ പരിശോധന നടത്താൻ ശ്രമിച്ചത്.ഈ പരിശോധനകൾ കോൺഗ്രസ് തടയുന്നതിനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് വാർത്തകളിൽ നിന്ന് മനസിലായത്.
ബിജെപിക്കെതിരായി വലിയ കുഴൽപ്പണ ആരോപണങ്ങൾ കേരളത്തിൽ നടക്കുന്ന സാഹചര്യമാണിത്. പാലക്കാട് നടന്നത് പൊലീസ് അന്വേഷണമാണെന്നും, പൊലീസിപ്പോൾ ഉള്ളത് ഇലക്ഷൻ കമ്മീഷന്റെ കീഴിലുമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
സ്വാഭാവികമായും ഇത്തരമൊരു അന്വേഷണം നടക്കുമ്പോൾ അതുമായി സഹകരിക്കുക എന്നതാണ് നമ്മളെല്ലാവരും ചെയ്യേണ്ടത്. അന്വേഷണത്തിനെ തടയുന്ന സമീപനമുണ്ടാകുമ്പോൾ അതിനർത്ഥം എന്തോ മറക്കാനുള്ളതുകൊണ്ടാണ്. അതുകൊണ്ട് ഈ പ്രശ്നത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് നിലപാടെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.