Site iconSite icon Janayugom Online

പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍

പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിന് സമീപത്തെ തോട്ടത്തിലുമായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുതലമട സ്വദേശികളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഇരുവീട്ടിലും പ്രശ്‌നമുണ്ടായിരുന്നു. ഒന്നിച്ചു മുന്നോട്ടുപോകാന്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇതാണ് ഇരുവരെയും ആത്മഹത്യയിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇരുവരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version