അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി പാലക്കാട് ഉമ്മിനിയിൽലാണ് സംഭവം . ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിവരുകയാണ്.
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഉമ്മിനിയില്‍ മാധവൻ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത് .പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി.പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
English Summary: Palakkad tiger cubs
you may like also this video