Site iconSite icon Janayugom Online

പാലക്കാട്ട് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിച്ച് എസ്ഡിപിഐയുടെ ആഹ്ലാദ പ്രകടനം

യു ഡി എഫിന്റെ വർ​ഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന തരത്തിൽ പാലക്കാട് ന​ഗരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ആഭിവാദ്യമർപ്പിച്ച് എസ്ഡിപിഐ. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിതോടെയാണ് എസ്‍ഡിപിഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.

വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന് ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ ഇപ്പോഴത്തെ ആഹ്ലാ​ദപ്രകടനം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍പോലും വര്‍ഗീയ സംഘടനയായ എസ്‍ഡിപിഐയെ യുഡിഎഫോ സ്ഥാനാര്‍ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല.

എസ്‍ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എല്‍ഡിഎഫ് ചോദ്യം ഉന്നയിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിരുന്നു. എസ്ഡിപിഐ നേതാക്കള്‍ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് അറിയിച്ച വിഷയത്തിൽ പ്രതികരണം തേടിയപ്പോൾ വ ഒഴിഞ്ഞു മാറുന്ന നിലപാടായിരുന്നു ഷാഫി പറമ്പില്‍ സ്വീകരിച്ചത്. എസ്ഡിപിഐ എന്ന വാക്കുപോലും പറയാതെയായിരുന്നു ഷാഫിയുടെ അന്നത്തെ പ്രതികരണം.

വര്‍ഗീയ ശക്തികളുമായി അന്തര്‍ധാരയുണ്ടാക്കിയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കുന്നതെന്ന എല്‍ഡിഎഫ് ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ എസ്ഡിപിഐയുടെ ആഹ്ലാദപ്രകടനം. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എസ്‍ഡിപിഐ‑ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പിന്തുണ യുഡിഎഫ് തേടിയിരുന്നു. യുഡിഎഫുമായി ചര്‍ച്ച നടത്തി തന്നെയാണ് പിന്തുണ നല്‍കിയതെന്ന് എസ്‍ഡിപിഐ നേതൃത്വവും വെളിപ്പെടുത്തിയിട്ടുണ്ട്.

Exit mobile version