പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. കടമ്പാറ സ്വദേശി ബാബു (രംഗസ്വാമി-50)വിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കടമ്പാറ ഉന്നതിയിലെ വീടിന് സമീപത്ത് നിൽക്കുമ്പോൾ കാട്ടാന പാഞ്ഞടുത്ത് തുമ്പിക്കൈകൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോട്ടത്തറയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റിരുന്നു. അതേസമയം കാട്ടാന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സമീപത്തെ വനത്തിലേക്ക് ആനയെ തുരത്താൻ ശ്രമം നടക്കുകയാണ്.
പാലക്കാട് കാട്ടാന ആക്രമണം: മധ്യവയസ്കന് പരിക്ക്

