പാലക്കാട് വാഹനം നിർത്തിയിടുന്ന സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. പുതുക്കോട് സ്വദേശി സന്ദീപിനാണ് പരിക്കേറ്റത്. സന്ദീപിനെ പുതുക്കോട് കളിയംകാട് സ്വദേശി സുജിത്താണ് കുത്തിയത്. കുത്തേറ്റ സന്ദീപ് തൃശൂർമെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഴൽമന്ദം പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തു. കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് യുവാവിന് കുത്തേറ്റു
