Site iconSite icon Janayugom Online

പളനിസ്വാമി എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ; പാർട്ടി ആസ്ഥാനത്ത് ചേരിതിരിഞ്ഞ് സംഘർഷം

എഐഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നതിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഒ. പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടിയുടെ ഭാവി നേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. അതേസമയം,

ഹൈക്കോടതി വിധി വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഒ. പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുമുണ്ട്.

Eng­lish Sum­ma­ry: Palaniswa­mi AIADMK Inter­im Gen­er­al Sec­re­tary; Clash­es erupt at par­ty headquarters

You may also like this video:

Exit mobile version