Site iconSite icon Janayugom Online

ഇസ്രായേല്‍ സ്ത്രീയെ കൊ ലപ്പെടുത്തിയെന്ന് സംശയിക്കുന്ന പലസ്തീന്‍ പൗരന്റെ മൃ തദേഹം കണ്ടെത്തി

ഇസ്രായേല്‍ സ്ത്രീയെ കൊ ലപ്പെടുത്തിയെന്ന് സംശയിക്കുന്ന പലസ്തീന്‍ പൗരന്റെ മൃ തദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍ പൊലീസ്. ഹോലോണില്‍ വെച്ച് സ്ത്രീയെ അടിച്ച് കൊ ലപ്പെടുത്തിയ പുരുഷന്റെ മൃ തദേഹം മണിക്കൂറുകള്‍ക്ക് ശേഷം ടെല്‍ അവീവില്‍ കണ്ടെത്തിയതായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സ്ത്രീയുടെ കൊ ലപാതകത്തെ ഭീകര പ്രവര്‍ത്തനമായാണ് രാജ്യം വിലയിരുത്തിയത്. തുടര്‍ന്ന് പ്രതിയായ മൂസ സര്‍സോറിന് (28) വേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സെന്‍ട്രല്‍ ടെല്‍ അവീവില്‍ തൂങ്ങിമ രിച്ച നിലയില്‍ സര്‍സോറിനെ കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി ഹൈം ബബ്ലില്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് 84 കാരിയായ സ്ത്രീയെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അടുത്തുണ്ടായിരുന്ന സുരക്ഷാ ക്യാമറയില്‍ സ്ത്രീയെ പിന്നില്‍ നിന്നും യുവാവ് ഭാരമുള്ള വസ്തു കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കവെ ഇസ്രായേല്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ്, കൊലപാതകത്തെ ‘ഭീരുത്വമുളവാക്കുന്ന ഒരു ഭീകരന്റെ ഞെട്ടിപ്പിക്കുന്ന ആക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ രാത്രികാല അ റസ്റ്റ് തുടരുന്നതിനിടെയാണ് ആക്ര മണം. ഇസ്രായേല്‍ റെയ്ഡില്‍ നൂറുകണക്കിന് പലസ്തീനികള്‍ അറസ്റ്റിലാവുകയും 90 ഓളം പേര്‍ കൊ ല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊ ല്ലപ്പെട്ടവരില്‍ പലരും തീവ്രവാദികളാണെന്നാണ് ഇസ്രായേല്‍ അഭിപ്രായം. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദ ശൃംഖലകള്‍ തകര്‍ക്കുകയാണ് റെയ്ഡുകളുടെ ലക്ഷ്യമെന്നും സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ പ്രതികരണം.

Eng­lish sum­ma­ry; Pales­tin­ian cit­i­zen Musa Sar­sour was found by Israel police

You may also like this video;

Exit mobile version