Site iconSite icon Janayugom Online

പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു

പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു. 72 വയസായിരുന്നു.ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 1980കളിൽ, തടവിലാക്കപ്പെട്ട ഇസ്രയേലികളെയും പലസ്തീനികളെയും കുറിച്ചുള്ള ചിത്രമായ “ബിയോണ്ട് ദി വാൾസ്” ഉൾപ്പെടെയുള്ള മുഖ്യധാരാ ഇസ്രയേലി സിനിമകളിൽ ബക്രി അഭിനയിച്ചു. 

ഇസ്രയേലി സൈനിക നടപടിയെക്കുറിച്ച് 2003ൽ ബക്രി സംവിധാനം ചെയ്ത “ജെനിൻ, ജെനിൻ” എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിവാദ പരാമർശങ്ങൾ ഉണ്ടെന്നാരോപിച്ച് ഡോക്യുമെന്ററി ഇസ്രയേൽ നിരോധിച്ചു. വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീന്‍ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനാണ്.

Exit mobile version