Site iconSite icon Janayugom Online

പലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

palestine pmpalestine pm

പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷയ്യ രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായി മുഹമ്മദ് ഷയ്യ അറിയിച്ചു
പലസ്തീന്‍ അതോറിട്ടിയില്‍ അമേരിക്കയുടെ പിന്തുണയോടെയുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവന്നേക്കുമെന്നുള്ള സൂചനകള്‍ക്കിടെയാണ് രാജി തീരുമാനം. പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് സര്‍ക്കാരിന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കുക.
പലസ്തീന്‍ അതോറിട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ പാശ്ചാത്യ പിന്തുണയുള്ള പലസ്തീന്‍ നേതൃത്വത്തിന്റെ സന്നദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിച്ചാല്‍ ഗാസയില്‍ പരിഷ്കരിച്ച പലസ്തീന്‍ അതോറിട്ടിയെ ഭരണച്ചുമതല ഏല്‍പ്പിക്കാന്‍ അമേരിക്ക ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പലസ്തീന്‍ അതോറിട്ടിയെ ഉടച്ച് വാര്‍ക്കാനും യുദ്ധാനന്തരം പലസ്തീനെ ഭരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കാനും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനുമേല്‍ യു എസ് സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനിടെയാണ് മുഹമ്മദ് ഷയ്യയുടെ തീരുമാനം.
വെസ്റ്റ് ബാങ്കിലും ജെറുസലമിലെയും ഇസ്രയേലിന്റെ അഭൂതപൂർവമായ ആക്രമണങ്ങളുടെ വർധനയും ഗാസ മുനമ്പിലെ യുദ്ധവും വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജിയെന്നും വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യുഎസ് സൈനികന്‍ സ്വയം തീ കൊളുത്തി 

വാഷിങ്ടൺ: പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് മുദ്രാവാക്യം മുഴക്കി ഇസ്രയേൽ എംബസിക്ക് മുന്നിൽ അമേരിക്കൻ സൈനികനായ ആരോണ്‍ ബുഷ്നെല്‍ സ്വയം തീകൊളുത്തി. പൊള്ളലേറ്റ ബുഷ്നെല്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഞാന്‍ ഈ വംശഹത്യയില്‍ ഇനി പങ്കാളിയാകില്ല, പലസ്തീനെ സ്വതന്ത്രമാക്കുക, എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ബുഷ്നെല്‍ തീ കൊളുത്തിയത്. പ്രദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ബുഷ്നെല്‍ പ്രതിഷേധം സ്വയം ചിത്രീകരിക്കുകയും സമൂഹ മാധ്യമത്തില്‍ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് ട്വിച്ച് തന്നെ പ്ലാറ്റ്ഫോമില്‍ നിന്ന് വീഡിയോ നീക്കി. ട്വിച്ചിന്റെ മാർഗനിർദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 

Eng­lish Sum­ma­ry: Pales­tin­ian Prime Min­is­ter resigns

You may also like this video

Exit mobile version