Site iconSite icon Janayugom Online

വെസ്റ്റ്ബാങ്കിൽ വെടിവയ്പ്പ്; പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രയേൽ സൈന്യം പലസ്തീൻ ബാലനെ വെടിവെച്ചുകൊന്നു. അംജദ് അൽ ഫയ്യാദാണ് (17) കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജെനിൻ നഗരത്തിൽ പലസ്തീൻ അഭയാർത്ഥി ക്യാമ്പിനുനേരെ ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഇസ്രയേൽ അധികൃതര്‍ പറഞ്ഞു.

Eng­lish summary;Palestinian teen killed in Israeli raid in occu­pied West Bank

You may also like this video;

Exit mobile version