പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390ൽ നിന്ന് 24,520 രൂപയാക്കി വർധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് വർധിപ്പിച്ചത്. ഈമാസം ഒന്നു മുതൽ തീരുമാനത്തിന് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എൻ/എഎൻഎം പാസായവർക്കാകും ഈ വേതനം ലഭിക്കുക. നഴ്സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികൾക്ക് ലഭ്യമാക്കും. പാലിയേറ്റീവ് നഴ്സുമാർക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തിൽ നിയമിക്കുന്നവരുടെതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് കോഓർഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം.
English Summary: palliative nurses wages increased
You may also like this video