Site iconSite icon Janayugom Online

പാണക്കാട് കുടുംബത്തെയും ലീഗ് നേതാക്കളെയും ഒഴിവാക്കി; സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു

പാണക്കാട് കുടുംബത്തെയും ലീഗ് നേതാക്കളെയും ഒഴിവാക്കി സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരെ മുശാവറയിലേക്ക് പരിഗണിക്കണം എന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ ഒഴിവാക്കിയായിരുന്നു മുശാവറയുടെ പുനഃസംഘടന.

 

സസ്‌പെന്റ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. ഗഫൂര്‍ അന്‍വരി, അലവി ഫൈസി കൊളപ്പറം, ബഷീര്‍ ഫൈസി ചീക്കോന്ന്, ഷഫീഖ് ബാഖവി കണ്ണൂര്‍, ടി കെ അബൂബക്കര്‍ വെളിമുക്ക്, മാമ്പുഴ സെയ്താലി മുസലിയാര്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമസ്ത മുശാവറ എന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതിയാണ്.

Exit mobile version