Site iconSite icon Janayugom Online

പഞ്ചായത്ത്‌ രാജ്‌ (ഭേദഗതി) ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്

2022 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2022ലെ കേരള പഞ്ചായത്ത്‌ രാജ്‌ (ഭേദഗതി) ബിൽ എന്നിവ നിയമസഭാ സബ്‌ജക്ട്‌ കമ്മിറ്റിക്കു വിട്ടു. 2019 നവംബർ ഏഴിനോ അതിനു മുമ്പോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിന്‌ അനുമതി നൽകുന്നതാണ്‌ ഭേദഗതി. 

കേരള പഞ്ചായത്ത്‌ രാജ്‌ നിയമത്തിലെ 235 എബി വകുപ്പ്‌ (1)-ാം ഉപവകുപ്പാണ്‌ ഭേദഗതി ചെയ്യുന്നത്‌. സമാനമായ ഭേദഗതിയാണ്‌ കേരള മുനിസിപ്പാലിറ്റി നിയമത്തിലും വരുത്തുന്നത്‌. നിയമത്തിലെ 407-ാം വകുപ്പ്‌ (1)-ാം ഉപവകുപ്പാണ്‌ ഭേദഗതി ചെയ്യുന്നത്‌. പ്രതിപക്ഷ ബഹളത്തെ തുടർന്ന്‌ 2023ലെ കേരള ധനവിനിയോഗ ബിൽ നിയമസഭ ചർച്ചകൂടാതെ പാസാക്കി.

Eng­lish Summary;Panchayat Raj (Amend­ment) Bill to Sub­ject Committee

You may also like this video

Exit mobile version