കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പുള്ളാവൂരിൽ ആരാധകർ ഉയർത്തിയ മെസിയുടേയും നെയ്മറിന്റേയും കട്ട് ഔട്ട് എടുത്തു മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. പഞ്ചായത്ത് സ്ഥലത്താണ് കട്ട് ഔട്ട്കൾ സ്ഥാപിച്ചത്.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് മെസ്സിയുടേയും നെയ്മറിന്റേയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കാൻ നിര്‍ദ്ദേശം നല്‍കിയത്.
ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ പുള്ളാവൂര്‍ ചെറുപുഴയ്ക്ക് ഒത്തനടുവിലായി മെസിയുടെയും നെയ്മറിന്റെയും ആരാധകരാണ് കട്ടൗട്ട് ഉയര്‍ത്തിയത്. ചെറുപുഴയുടെ കരയോടുചേർന്നാണ് 40 അടി ഉയരമുള്ള നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. 30 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ടാണ് അര്‍ജന്റീന ആരാധകര്‍ ആദ്യം ഉയർത്തിയത്. ഇതിനെ മറികടക്കാനായാണ് ലോകകപ്പ് ചരിത്രത്തിലെ അഞ്ചുകിരീടങ്ങളുടെ മാതൃകയും ചേർത്തുവച്ച് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. മെസിയുടെ കട്ടൗട്ടിന് മുപ്പതിനായിരമാണ് ചെലവെങ്കിൽ നാൽപ്പതിനായിരമാണ് നെയ്മറിനായി ചെലവഴിച്ചത്.
English Summary: Panchayat’s order to remove the cut out of football players
You may also like this video