സന്തൂര്‍ വിദഗ്ധനും പ്രശസ്ത സംഗീതസംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. 71 വയസായിരുന്നു. ശിവകുമാര്‍ ശര്‍മ്മയ്ക്കു ശേഷം കശ്മീരില്‍ നിന്ന് സന്തൂര്‍ സംഗീതത്തെ ലോകപ്രശസ്തമാക്കിയ കലാകാരനാണ് ഭജന്‍ സോപോരി. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 2004ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
1948ല്‍ കശ്മീരിലെ സോപോറില്‍ ജനിച്ച ഭജന്‍ സോപോരി ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ സൂഫിയാന ഘരാന ശൈലിയുടെ പ്രയോക്താവായിരുന്നു. 1953ല്‍ അഞ്ചാം വയസില്‍ ഭജന്‍ സോപോരി സംഗീതത്തിലേക്ക് ചുവടുവച്ചു. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാശ്ചാത്യ ശാസ്ത്രീയ സംഗീതവും മുത്തച്ഛന്‍ എസ് സി സോപോരിയില്‍ നിന്നും പിതാവ് ശംഭുനാഥില്‍ നിന്നും ഹിന്ദുസ്ഥാനിയും പഠിച്ചു.
പിന്നീട് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീതാധ്യപകനായി. ദശാബ്ദങ്ങള്‍ നീണ്ട സംഗീതജീവിതത്തില്‍ ഈജിപ്ത്, ഇംഗ്ലണ്ട്, ജര്‍മ്മനി, യുഎസ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. 1992ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും കേരള സർക്കാരിന്റെ സ്വാതി തിരുനാൾ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
English summary;Pandit Bhajan Sopori passed away
You may also like this video;