Site icon Janayugom Online

പണിക്കൻകുടി കൊലപാതകം; വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെ

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെ. സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും കേസിലെ പ്രതി ബിനോയി മൊഴി നല്‍കി. ബിനോയിയെ ചൊവ്വാഴ്ചച സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. 

അയല്‍വാസിയായ യുവതിയെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. തുടർന്ന് ബോധരഹിതയായപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഇതിനിടെ ജീവനുണ്ടെന്ന് ഉറപ്പായപ്പോള്‍ കുഴി വെട്ടി മൂടുകയായിരുന്നുവെന്നും പ്രതി തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. രണ്ടടി താഴ്ച്ചയില്‍ കുഴിയെടുത്തതിനാൽ സംശയം തോന്നാതിരിക്കാന്‍ വേണ്ടി കുഴിച്ചിട്ട ശേഷം മുകളില്‍ അടുപ്പ് നിര്‍മിച്ചെന്നും ബിനോയ് പൊലീസിനോട് പറഞ്ഞു. കേസിൽ പിടിയിലാകില്ലെന്ന ഉറപ്പിലായിരുന്നു ബിനോയി ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രതി നല്‍കിയിട്ടുള്ള മൊഴി. 

നാട്ടുകാരില്‍ നിന്ന് പ്രതിക്കെതിരെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡയില്‍ വാങ്ങുമെന്ന് അന്വേഷണ ചുമതലയുള്ള ഇടുക്കി ഡിവൈഎസ്പി വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലും കൂടുതല്‍ തെളിവെടുപ്പും ആവശ്യമാണെന്നും ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ മാസം 12 മുതല്‍ കാണാതായ യുവതിയെ ഈ മാസം മൂന്നിനാണ് ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പെരിഞ്ചാംകുട്ടിയില്‍ വെച്ച് അന്വഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
eng­lish summary;Panikankudi murder,updates
you mayn also like this video;

Exit mobile version