Site iconSite icon Janayugom Online

പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദർ സമാധിയായി

ഹാഗുരു ചട്ടമ്പിസ്വാമി തിരുവടികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദർ (93) പന്മന ആശ്രമത്തിൽ സമാധിയായി. ജി കേശവൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം. കൊട്ടാരക്കര ബോയ്സ് വിഎച്ച്എസ്ഇയിൽ നിന്ന് പ്രിൻസിപ്പലായി 1988ൽ വിരമിച്ചു. അതിനുശേഷം സദാനന്ദപുരം അവദൂദാശ്രമത്തിലും പന്മന ആശ്രമത്തിലും നിത്യസന്ദർശകനായി. 

കുട്ടികൾക്കും മുതിർന്നവർക്കുമായി സംസ്കൃതം വേദാന്തം, ഭഗവത്ഗീത, നാരായണീയം എന്നിവയിൽ ക്ലാസുകൾ എടുത്തു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർത്ഥ പാദർ സ്വാമികളിൽ നിന്നാണ് സന്യാസദീക്ഷ സ്വീകരിച്ചത്. തുടർന്ന് പന്മന ആശ്രമം മഠാധിപതിയായി. കുന്നത്തൂർ താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഞാൻകടവ് പാലത്തിനുവേണ്ടി ഗവൺമെന്റിൽ നിരന്തരം സമ്മർദ്ദം ചെലുത്തി പാലം യാഥാർത്ഥ്യമാക്കിയത് ഇദ്ദേഹത്തിന്റെ പരിശ്രമമായിരുന്നു.

ഭാര്യ: പി ശാരദാമ്മ (റിട്ട. അധ്യാപിക ജിവിഎസ് യുപിഎസ് പാങ്ങോട്). മക്കൾ: പരേതനായ എസ് കെ ജയപ്രകാശ് (റിട്ട. നേവി), ജയശ്രീ എസ് (റിട്ട. എച്ച്എം), പരേതയായ എസ് കെ ജയകുമാരി (റിട്ട. അധ്യാപിക), എസ് കെ ജയബാല (റിട്ട. എച്ച്എം), പരേതനായ എസ് കെ ജയരാജ്. മരുമക്കൾ: സുധാമണി ഡി (റിട്ട അധ്യാപിക), എൻ ബാലകൃഷ്ണപിള്ള (റിട്ട എച്ച്എം), പരേതനായ രാധാകൃഷ്ണപിള്ള (റിട്ട ബിഎസ്എഫ്), ചന്ദ്രബാബു ടി ആർ (റിട്ട. എസ്ഐ). 

Exit mobile version