Site icon Janayugom Online

പനീര്‍ശെല്‍വം അമ്മമക്കള്‍മുന്നേറ്റ കഴകം മേധാവി ടിടിവി ദിനകരനുമായി കൂടിക്കാഴ്ച നടത്തി

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ഒ പനീര്‍ശെല്‍വം (ഒപിഎസ്) അമ്മമക്കള്‍ മുന്നേറ്റ കഴകം മേധാവി ടിടിവി ദിനകരനുമായി കൂടിക്കാഴ്ച നടത്തി.

എടപ്പാടി പളനിസ്വമിക്കെതിരെ ഒന്നിച്ചു പോരാടുവാന്‍ ഇരുവരും ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നു.ദിനകരന്‍റെവസതിയിലാണ്ഇരുവരുംകൂടിക്കാഴ്ചനടത്തിയത്.എഐഎഡിഎംകെയെശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജയലളിതയുടെ തോഴി ശശികല ചെന്നൈയില്‍തരിച്ചെത്തിയാല്‍ അവരെ കാണുമെന്നും പനീര്‍ശെല്‍വവും,ദിനകരനും അഭിപ്രായപ്പെട്ടു, 

അതോടൊപ്പം എഐഎഡിഎംകെയുടെ പൊതുശത്രുവായ ഡിഎംകെയ്ക്ക് എതിരേ രാഷ്ട്രീയ പോരാട്ടംതുടരുമെന്നും ഇരുവരും പറഞു. എംജി രാമചന്ദ്രന്‍സ്ഥാപിച്ച പാര്‍ട്ടിയെ യഥാര്‍ത്ഥപാര്‍ട്ടി കേഡര്‍മാരുടെ കൈകളില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ജയലളിതയുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ ഒപിഎസും,ദിനകരനും, ശശികലയും കൈകോര്‍ക്കുകയെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇരവരുടേയും ചര്‍ച്ച നടന്നത്. ‍തങ്ങളുടെ കൂടിക്കാഴ്ചയെ സംബന്ധിച്ച് ശശികലയുമായും ചര്‍ച്ച നടത്തിയിരുന്നു. ഉടനെ അവരെയും കാണും ഒപിഎസ് പറഞ്ഞു

2016ല്‍ ജയലളിതയുടെ മരണത്തിനുശേഷം ശശികലക്ക് എതിരേ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുകയായിരുന്നു പനീര്‍ശെല്‍വം.2017 എടപ്പാടി പളനിസ്വാമിയുമായി ചേര്‍ന്ന് മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് അദ്ദേഹവുമായി പിണങ്ങുകയും, അവസാനം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.

എല്ലാ വാതിലുകളും അടഞുകിടനാ്ന സാഹചര്യത്തില്‍ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ മരുമകുനും ഡിഎംകെ നേതാവുമായ ശബരീശനുമായികൂട്ടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോൾ ഇതിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് ഒപിഎസ് പറഞ്ഞു. അതിനിടെ പിണങ്ങി നിന്നവര്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം ഒരുമിപ്പിച്ച് പളനിസ്വാമി പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം നിലനിര്‍ത്തി. എന്നിരുന്നാലും, പ്രബല ജാതി ഹിന്ദു വോട്ട് ബാങ്കായ മുകുളത്തോർ സമുദായത്തെ തനിക്കു പിന്നിൽ ശേഖരിക്കാൻ ഒപിഎസിനു കഴിഞ്ഞാൽ അതു വലിയ നേട്ടമായിരിക്കും.

Eng­lish Summary:
Pan­neer­sel­vam met with TTV Dhi­nakaran, head of Kazhakam ahead of Ammamakkal

You may also like this video:

Exit mobile version