പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയായ യുവതി ഡൽഹിയിലുണ്ടെന്നു കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവു വടക്കേക്കര പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് യുവതി നിലവിൽ ഡൽഹിയിലുണ്ടെന്നവിവരം പൊലീസിനു ലഭിച്ചത്.
ഈ സംശയം ബന്ധുക്കളും പൊലീസിനോടു പറഞ്ഞിരുന്നു. യുവതി ബന്ധുവിനയച്ച വാട്സാപ് സന്ദേശം പിന്തുടർന്നാണു പൊലീസ് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയത്. യുവ തിയെ കണ്ടെത്തി തിരികെക്കൊണ്ടുവരാനുള്ള നടപടികൾ അന്വേഷണസംഘം കൈകൊണ്ടുവരികയാണ്.
ഇതിനിടയിൽ യുവതി യൂട്യൂബ് ചാനലിലൂടെ തുടർച്ചയായി ഭർത്താവ് രാഹുലിനെ അനുകൂലിച്ചും സ്വന്തം വീട്ടുകാർക്ക് എതിരായും വിഡിയോ സന്ദേശങ്ങൾ പുറത്തുവിടുന്നുണ്ട്. താൻ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നും ഇതു തെളിയിക്കാൻ നുണ പരിശോധനയ്ക്കു തയ്യാറാണെന്നും യുവതി പറയുന്നു.
English Summary: pantheerankavu domestic violence
You may also like this video