Site iconSite icon Janayugom Online

പാപ്പനംകോട് തീപിടിത്തം; കൊ ലപാതകമെന്ന് സംശയം

തിരുവനന്തപുരത്ത് കെട്ടിടത്തിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പാപ്പനംകോട് സ്വദേശികളാണ് മരിച്ചത്. വൈഷ്ണവയും ഭര്‍ത്താവ് ബിനുവുമെന്ന് മരിച്ചതെന്ന് സൂചന. അതേസമയം മൃതദേഹം ഭര്‍ത്താവ് ബിനുവിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടിത്തം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം എത്തിയത്. മരിച്ചത് വൈഷ്ണവ എന്ന സ്ത്രീയാണ് എന്ന് നേരത്തെ തിരിച്ചറിഞ്ഞു.

രണ്ടാമത്തെയാള്‍ ഇവരുടെ ഭര്‍ത്താവ് ബിനുവെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള അകല്‍ച്ചയും തര്‍ക്കങ്ങളും കൊലപാതകത്തിലെത്തിച്ചൂവെന്നാണ് വിവരം. വൈഷ്ണവയെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. രാവിലെ സ്ഥലത്ത് ഒരു പുരുഷന്‍ എത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയും കൂടാതെ സംഭവ സ്ഥലത്തുനിന്ന് പൊലീസ് ഒരു കത്തിയും കണ്ടെടുത്തിയിരുന്നു. വൈഷ്ണവയെ കുത്തിയശേഷം ഭര്‍ത്താവ് വിനുകുമാര്‍ തീ കൊളുത്തിയതെന്ന സംശയം ഇതോടെ ബലപ്പെടുകയായിരുന്നു. 

രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. മുറിക്കുള്ളില്‍ പെട്ടെന്നാണ് തീ ആളിപ്പടരുകയും തീപടരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് ഫയര്‍ഫോഴ്സ് സംഘമെത്തി തീ കെടുത്തുകയായിരുന്നു. 

Exit mobile version