Site iconSite icon Janayugom Online

റോയുടെ തലപ്പത്തേക്ക് പരാഗ് ജെയിന്‍; ജൂലൈ ഒന്നിന് ചുമതലയേൽക്കും

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിന്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകും. നിലവിലെ സെക്രട്ടറി രവി സിന്‍ഹയുടെ സേവന കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പരാഗിനെ നിയമിച്ചത്. റോ മേധാവിയായി ജൂലായ് ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന്റെ സേവന കാലയളവ് രണ്ടുവര്‍ഷമായിരിക്കും.

1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ്. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിയുടെ ഭാഗമായി പാകിസ്താനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍. മുന്‍പ് ചണ്ഡീഗഢ് എസ്എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരാഗ്, ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

Exit mobile version