Site icon Janayugom Online

ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് ഓഫീസ്: ഐ എസ് ലഘു ലേഖകളോടെ നാലു യുവാക്കള്‍ കൂടി കസ്റ്റഡിയില്‍

Telephone exchange

പാലക്കാട്ട് സമാന്തര എക്സ്ചേഞ്ചില്‍ നിന്നും ഐ എസ് അനുകൂല ലഘു ലേഖകള്‍ കണ്ടെത്തിയതായി ഐ ബി ഉദ്യോഗസ്ഥര്‍. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് എസ് പി നൈനാന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ഐ എസ് അനുകൂല ലഘുലേഖകള്‍ പിടിച്ചെടുത്തത്.

രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പാലക്കാട് നഗരഹൃദയമായ മേട്ടുപാളയം സ്ട്രീറ്റിലെ എംഎ ടവറിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചുവന്ന സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ ഒരേസമയം 16 സിം കാർഡുകൾ വരെ പ്രവർത്തിക്കുന്നതിനുള്ള സിംബോക്സും, കമ്പൂട്ടറുകളും, പതിനേഴ് സിമ്മുകളും നിരവധി സിം കവറുകളും കേബിളുകളും, അഡ്രസ്സ് രേഖകളും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.

പോലീസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കീര്‍ത്തി ആയുർവേദിക്സ് എന്ന കടയുടെ മറവിൽ പ്രവര്‍ത്തിച്ച സമാന്തര ടെലഫോൺ എക്സ്ചേഞ്ചില്‍ സംഘം പരിശോധന നടത്തിയത്.

 


ഇതുകൂടി വായിക്കൂ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് ; പ്രതിക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്


 

ആയുർവേദിക് സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാൻ റാവുത്തറെയുടെ ഇയാളുടെ മൂന്നു സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോഴിക്കോട് സ്വദേശിയായ മൊയ്തീൻ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്ന് സുലൈമാൻ റാവുത്തര്‍ മൊഴി നല്‍കിയിരുന്നു.

നീലിപ്പുഴ സ്വദേശി ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് എംഎ ടവര്‍ എന്ന കെട്ടിടമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വ്യക്തമാക്കി.

കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടും സമാന്തര എക്സ്ചേഞ്ച് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട്ടെ പ്രതികളുമായി ഇതിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കും. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. സുലൈമാൻ റാവുത്തര്‍ക്ക് കമ്പ്യൂട്ടറും സോഫ്റ്റ് വെയര്‍ സഹായങ്ങളും ചെയ്തു നല്‍കിയ കോഴിക്കോടു സ്വദേശിയയ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

 

Eng­lish Sum­ma­ry: Par­al­lel tele­phone exchange office under the cov­er of Ayurve­da shop: Four more youths detained with IS pamphlets

You may like this video also

Exit mobile version