കോന്നി പയനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു മരണം. ഒരു തൊഴിലാളി ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. സംഭവത്തില്‍ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. എൻഡിആർഎഫ് സംഘം തിരുവല്ലയിൽ നിന്ന് തിരിച്ചതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കൊല്ലം, കോട്ടയം ജില്ലകളിലെ കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെക്ക് എത്തും.
പത്തനംതിട്ടയിലെ പാറമട അപകടം; ഒരു മരണം, രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും

