Site iconSite icon Janayugom Online

പട്ടം എസ് യു ടി ആശുപത്രിയില്‍ ‘പാരാമെഡിക്കല്‍ കോഴ്‌സുകള്‍’ ആരംഭിച്ചു

പട്ടം എസ് യു ടി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ‘എസ് യു ടി ഇന്‍സ്റ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് (SIPS)’ പ്രവര്‍ത്തനം ആരംഭിച്ചു. ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി SIPS ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ആറു കോഴ്‌സുകളിലായി 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കിയിട്ടുള്ളത്. മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ കുട്ടികള്‍ തിരഞ്ഞെടുത്ത മേഖലയില്‍ അവരെ പ്രഗല്‍ഭരാക്കി ‘സമൂഹത്തിന് തിരികെ നല്‍കുക’ (Pay­ing Back to the Soci­ety) എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുട്ടികളെ സ്വാഗതം ചെയ്തത്. ഈ കോഴ്‌സുകള്‍ ഭാരത് സേവക് സമാജ് (ബിഎസ്എസ്) ന്റെ പാഠ്യപദ്ധതി പ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്.

ENGLISH SUMMARY:‘Paramedical Cours­es’ start­ed at SUT Hos­pi­tal, Pattom
You may also like this video

Exit mobile version