പശ്ചിമ ബംഗാളിൽ പോളിംഗ് സ്റ്റേഷനിലെ ശുചിമുറിയിൽ കാൽ വഴുതി വീണ് അർദ്ധസൈനികൻ മരിച്ചു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഉൾപ്പെടുന്ന കൂച്ച്ബെഹാറിലെ മാതഭംഗയിലെ പോളിംഗ് സ്റ്റേഷനിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ജവാനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ശുചിമുറിയിൽ കാൽ വഴുതി വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക വിവരം ഉദ്ധരിച്ച് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
കനത്ത സുരക്ഷയിലാണ് കൂച്ച്‌ബെഹാറിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പിനിടെ വടക്കൻ ബംഗാളിലെ ഒരു ഉയർന്ന സീറ്റായ കൂച്ച്‌ബെഹാറിൽ സംഘർഷം നടന്നിരുന്നു. സിതാൽകുച്ചിയിലെ ഒരു പോളിംഗ് ബൂത്തിന് പുറത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ വെടിയേറ്റ് മരിച്ചു, അതിനുശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് നിർത്തി.2019‑ൽ ബി.ജെ.പി വിജയിച്ച ബംഗാളിലെ അലിപുർദുവാർസ്, ജൽപായ്ഗുരി സീറ്റുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
English Summary: Paramilitary Personnel Found Dead In Polling Station Washroom In Bengal
You may also like this video