മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് കോടതി. കോടാലി ഇഞ്ചക്കുണ്ട് കുണ്ടിൽ വീട്ടിൽ സുബ്രന്റെ മകൻ അനീഷിനെയാണ്(41) ശിക്ഷിച്ചത്. മാതാപിതാക്കളായ സുബ്രൻ (65), ചന്ദ്രിക (62) എന്നിവരെയാണ് അനീഷ് കൊലപ്പെടുത്തിയത്. സുബ്രന്റെ കൈവശമുള്ള 17.5 സെന്റിൽനിന്ന് ആറ് സെന്റ് പ്രതിക്ക് ഭാഗംവെച്ച് കൊടുക്കാത്തതിലും പ്രതിയും മാതാപിതാക്കളുമായി സ്ഥിരമായി ഉണ്ടാകാറുള്ള വഴക്കിനെ തുടർന്നുള്ള വിരോധത്താലും കൊല നടന്നതായാണ് കേസ്. പിതാവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം. മാതാവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന വിധിച്ചത്.
മാതാപിതാക്കളെ കൊലപ്പെടുത്തി; മകന് ജീവപര്യന്തം കഠിന തടവും പിഴയും

