Site iconSite icon Janayugom Online

തൊ​ടു​പു​ഴയിൽ നാ​ലു പോ​ത്തു​ക​ള്‍ വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പരത്തി

ക​ശാ​പ്പി​നെ​ത്തി​ച്ച നാ​ലു പോ​ത്തു​ക​ള്‍ വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ട​ഞ്ഞോ​ടി​യ പോ​ത്തു​ക​ളെ പി​ടി​കൂ​ടാ​ന്‍ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തൊ​ടു​പു​ഴ പെ​രു​മ്പി​ള്ളി​ച്ചി​റ ക​ല്ലു​മാ​രി കു​രി​ശു പ​ള്ളി​യ്ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റിയിച്ചത്. ക​ല്ലു​മാ​രി​യ്ക്കു സ​മീ​പം പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന പോ​ത്തു​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ആരംഭിച്ചു.

Exit mobile version