Site iconSite icon Janayugom Online

അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാര്‍ലമെന്റിന്റെ അനുമതി

അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്‍ നീക്കത്തിന് പാര്‍ലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങൾ പുറകോട്ടടിച്ചതായി, ഡോണൾഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

പരസ്പരമുള്ള നിർണായക ചർച്ചകൾക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ.വെടിയോച്ചകളേയില്ലാതിരുന്ന ശാന്തമായ പകലായിരുന്നു ഇറാനും ഇസ്രയേലിനുമിടയിൽ. എന്നാൽ, അന്താരാഷ്ട്ര വേദികളിൽ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങൾ മൂർച്ച കൂട്ടുകയാണ് ഇറാൻ. 

ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണൽ കൗൺസിൽ അനുമതി വേണ്ടി വരും. അമേരിക്കൻ ആഖ്രമണത്തിൽ ഇറാന്റെ ആണവ സംവിധാനങ്ങൾക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തി. ഫോർദേയിലെ ആണവ സമ്പുഷ്ടീകരണ സംവിധാനം വരെ തകർത്തതായാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.

Exit mobile version