പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി (എംപി ലാഡ്സ്) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
2021–22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവിലും 2025–26 സാമ്പത്തികവര്‍ഷം വരെയും പദ്ധതി തുടരുന്നതിനാണ് തീരുമാനം. അഞ്ചുകോടി രൂപയാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2020–21, 2021–22 സാമ്പത്തിക വര്‍ഷങ്ങളില്‍ എംപി ലാഡ്‌സ് അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
2021–22 സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന കാലയളവിലേക്ക് രണ്ടുകോടി രൂപ ഒരു ഗഡുവായി അനുവദിക്കും. 2022–23 സാമ്പത്തിക വര്‍ഷം മുതല്‍ 2025–26 സാമ്പത്തികവര്‍ഷംവരെ പ്രതിവര്‍ഷം അഞ്ചുകോടി രൂപ എന്ന നിരക്കില്‍ രണ്ടരകോടി വീതം രണ്ടു ഗഡുക്കളായി അനുവദിക്കും. 17,417 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
English Summary : parliament members local development funds
You may also like this video :