Site iconSite icon Janayugom Online

പാര്‍ലമെന്റ്: പ്രതിപക്ഷ യോഗം ഇന്ന്

ഇന്ന് പുനരാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ സംയുക്ത പ്രതിപക്ഷയോഗം നടക്കും. സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ നേതാക്കൾ ഇന്ന് രാവിലെ പാർലമെന്റ് വളപ്പിലെ ഖാർഗെയുടെ ഓഫിസിൽ യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 

ഇരുസഭകളിലേക്കും തന്ത്രം രൂപപ്പെടുത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയും ഇന്ന് യോഗം ചേരും.
2023ലെ ബജറ്റ് സെഷനാണ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നത്. അഡാനിയെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട്, പണപ്പെരുപ്പം, പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ മുറുകെ പിടിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. 

ഇരുസഭകളിലും 35 ബില്ലുകള്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സെഷന്റെ രണ്ടാം പാദത്തിൽ മൊത്തം 17 സിറ്റിങ്ങുകൾ ഉണ്ടാകും. ബജറ്റ് സമ്മേളനം ഏപ്രിൽ ആറ് വരെ തുടരും.

Eng­lish Sum­ma­ry: Par­lia­ment: Oppo­si­tion meet­ing today

You may also like this video

Exit mobile version