പാർലമെന്റിനുള്ളിൽ നടന്ന ആക്രമണം അതീവ ഗൗരവമേറിയതാണെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. വിഷയത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.
ഇത് രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള സമയമല്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണം. സ്പീക്കര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഒരു ദിന പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോഡി പറഞ്ഞു.
English Summary: ‘Parliament Security Breach A Serious Incident‘: PM Modi
You may also like this video