ഡിസംബർ 13ന് പാർലമെന്റിന്റെ സുരക്ഷ തകർത്ത് ദിവസങ്ങൾക്ക് ശേഷം കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളുടെയും സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്തി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. രോഹിണിയിലെ എഫ്എസ്എൽ ലാബിലാണ് പരിശോധന നടത്തിയത്. പ്രതികൾ നിരന്തരം മൊഴി മാറ്റുന്നതിനാല്‍ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്തേണ്ടത് വളരെ പ്രധാനമാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ എല്ലാ പ്രതികളെയും 15 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കേസിലെ പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ വിവിധ യൂണിറ്റുകളെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികളുടെ സിം കാർഡുകൾ സജീവമാക്കുന്നതോടെ പാർലമെന്റ് സുരക്ഷാവീഴ്ചയുടെ ആസൂത്രണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കാമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കർഷകർ, തൊഴിലില്ലായ്മ, മണിപ്പൂർ അക്രമങ്ങൾ എന്നിവയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനാണ് പാർലമെന്റിന്റെ സുരക്ഷ ലംഘിക്കാൻ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. 1929‑ൽ ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പുക ബോംബ് എറിഞ്ഞ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗ് പ്രയോഗിച്ച തന്ത്രങ്ങളാണ് തങ്ങള്‍ പകർത്തിയതെന്നാണ് പ്രതികളുടെ അവകാശവാദം.
English Summary: Parliament security breach case: Delhi Police conducts psychoanalysis test of the accused
You may also like this video