Site iconSite icon Janayugom Online

പാര്‍ലമെന്റ് സമ്മേളനം: സര്‍വകക്ഷിയോഗം ഇന്ന്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലെ വിവിധ പാര്‍ട്ടികളുടെ സര്‍വകക്ഷിയോഗവും ഇന്നു വൈസ് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ വിളിച്ചു ചേര്‍ത്തിരുന്നവെങ്കിലും നേതാക്കളുടെ അഭാവം കാരണം മാറ്റിവച്ചു. വര്‍ഷകാല സമ്മേളനത്തില്‍ മണിപ്പൂര്‍ കലാപം, വിലക്കയറ്റം, പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വഴി കുടുക്കാന്‍ നടത്തുന്ന നീക്കം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷ ശ്രമം പാര്‍ലമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പും, ഏതാനും നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെയുള്ള പാര്‍ലമെന്റ് സമ്മേളനത്തില്‍ 21 ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ക്രിമിനല്‍ നിയമത്തില്‍ ഇളവ് വരുത്തുന്ന ജന്‍വിശ്വാസ് ബില്‍, ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, വിവാദമായ വന സംരക്ഷണ ഭേദഗതി നിയമം എന്നിവ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത ഭരണപക്ഷത്തിന് പല ബില്ലുകളും പാസാക്കാന്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടണ്ടിവരും. 

Eng­lish Sum­ma­ry: Par­lia­ment Ses­sion: All Par­ty Meet­ing Today

You may also like this video

Exit mobile version