Site iconSite icon Janayugom Online

പ്രതിപക്ഷവും ഭരണപക്ഷവും നേര്‍ക്കുനേര്‍; അഞ്ചാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

അഡാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഭരണപക്ഷവും ഇരുസഭകളിലും കൊമ്പു കോര്‍ത്തതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. രാവിലെ ഇരുസഭകളും ശബ്ദമുഖരിതമായാണ് ആരംഭിച്ചത്. ലോക്‌സഭയില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല.

സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ശബ്ദം പുറത്തേക്ക് എത്താതിരിക്കാന്‍ ഏതാനും മിനിറ്റുകള്‍ മൈക്ക് ഓഫ് ചെയ്തതിനും സഭ ഇന്നലെ സാക്ഷിയായി. തുടര്‍ന്ന് സഭ പിരിയുകയാണുണ്ടായത്. പ്രതിപക്ഷ ഭരണപക്ഷ മുദ്രാവാക്യം വിളികളില്‍ മുങ്ങിയതോടെ നടപടികള്‍ അവസാനിപ്പിച്ച് രാജ്യസഭയും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ മിനിറ്റുകളില്‍ മാത്രം ഒതുങ്ങി.

Eng­lish Sum­ma­ry: par­lia­ment stucked for the fifth day
You may also like this video

Exit mobile version