Site iconSite icon Janayugom Online

ശ്രീലങ്കൻ പ്രസിഡന്റിന് പാർലമെന്റിന്റെ പിന്തുണ; അവിശ്വാസം പ്രമേയം പരാജയം

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയെ പുറത്താക്കാൻ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

തമിഴ് നാഷണൽ അലയൻസിന് വേണ്ടി പാർലമെന്റ് അംഗം സുമന്തിരനാണ് പ്രമേയം അവതരിപ്പിച്ചത്. 119 എംപിമാർ പ്രമയേത്തെ എതിർത്ത് വോട്ട് ചെയ്തതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

68 എംപിമാരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. പ്രധാന പ്രതിപക്ഷമായ എസ്ജെഎമ്മിന്റെ എംപി ലക്ഷ്മൺ കിരിയെല്ല അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

മഹിന്ദ രജപക്സെയുടെ രാജിക്ക് ശേഷം ആദ്യമായാണ് പാർലമെന്റ് കൂടുന്നത്. സമവായ നീക്കത്തിന്റെ ഭാഗമായി റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിച്ചിരുന്നു. പ്രതിപക്ഷവും വിക്രമസിംഗെയെ പിന്തുണയ്ക്കുന്നുണ്ട്.

അതേസമയം, ശ്രീലങ്കൻ തെരുവുകളിൽ സർക്കാരിന് എതിരെയുള്ള പ്രതിഷേധം തുടരുകയാണ്. മുൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെയുടെ അടക്കം നിരവധി ഭരണകക്ഷി നേതാക്കളുടെ വീടുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.

Eng­lish sum­ma­ry; Par­lia­ment sup­ports Sri Lankan president

You may also like this video;

Exit mobile version