Site iconSite icon Janayugom Online

ശിവസേനയുടെ പാർലമെന്റ് ഓഫീസ് ഏകനാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചു

parliamentparliament

ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് പിന്നാലെ പാർലമെന്റ് ഹൗസിലെ ശിവസേനയുടെ ഓഫീസ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അനുവദിച്ചു.

തെരഞ്ഞെടുപ്പിൽ “വില്ലും അമ്പും” ചിഹ്നം ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് ഏകനാഥ് ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി തെരഞ്ഞെടുപ്പ് പാനൽ കഴിഞ്ഞ ആഴ്‌ച അംഗീകരിച്ചിരുന്നു. 

തുടർന്ന് ഫെബ്രുവരി 18ന് പാർട്ടിക്ക് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേതാവ് ഷെവാലെ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്തെഴുതിയിരുന്നു. പാർലമെന്റ് മന്ദിരത്തിലെ ശിവസേനയുടെ ഓഫീസാണ് ഇരു വിഭാഗങ്ങളും ഇതുവരെ ഉപയോഗിച്ചിരുന്നത്.

Eng­lish Sum­ma­ry: Par­lia­men­tary office of Shiv Sena was allot­ted to Eknath Shinde faction

You may also like this video

Exit mobile version