Site icon Janayugom Online

ഇന്ത്യയില്‍ ഭാഗിക സ്വാതന്ത്ര്യം: ഫ്രീഡം ഹൗസ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫ്രീഡം ഹൗസ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭാഗിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍. 2021ല്‍ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 67 ആയിരുന്നെങ്കില്‍ ഈ വര്‍ഷമത് 66 ആണ്. 210 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ളതാണ് അമേരിക്കന്‍ എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ട്.

രാഷ്ട്രീയപരമായ അവകാശങ്ങള്‍, പൗരാവകാശങ്ങള്‍ എന്നിവയെ വിലയിരുത്തിയാണ് റാങ്ക് നിശ്ചയിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വിവേചന നയങ്ങളും രാജ്യത്തെ മുസ്‌ലിം ജനസംഖ്യക്കെതിരെയുള്ള ആക്രമണങ്ങളിലുണ്ടായ വര്‍ധനവുമാണ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നോട്ടടിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോഡി ഭരണത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായി. എന്‍ജിഒകള്‍ക്കും മാധ്യമ പ്രവര്‍ത്തര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു. മുസ്‌ലിങ്ങള്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ടവരായി തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

eng­lish summary;Partial Inde­pen­dence in India: Free­dom House

you may also like this video;

Exit mobile version