Site iconSite icon Janayugom Online

പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിന് വിമര്‍ശനം

പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരുന്ന വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ ആദ്യവട്ടം അധികാരത്തില്‍ എത്തിയപ്പോഴാണ് പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പക്ഷെ പുറത്തു വിട്ടില്ല. ഇതിനെതിരെയാണ് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 

ഇതാണ് സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വഴിവച്ചത്. കേസ് അട്ടിമറിക്കാനോ വൈകിപ്പിക്കാനോ ഉള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്നാണ് സുപ്രീം കോടതി വിലയിരുത്തല്‍. പരമോന്നത കോടതിയുടെ വിധികളും നിര്‍ദേശങ്ങളും ലാഘവത്തോടെയാണോ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന വിമര്‍ശനവും കോടതി ഉയര്‍ത്തി.

Eng­lish Summary:Participatory Pen­sion: Crit­i­cism to Govt

You may also like this video

Exit mobile version