വാലന്റൈൻസ് ഡേയിൽ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ “സ്ട്രെയ്ഞ്ചേഴ്സ് പാർട്ടി“യിൽ എക്സൈസിൻ്റെ റെയ്ഡ്. മാരക മയക്കുമരുന്നുകളുമായി രണ്ടുപേർ പിടിയിലായത്. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ജി. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ കൽപറ്റ എക്സൈസ് സർക്കിൾ , റെയിഞ്ച് സംഘങ്ങൾ സംയുക്തമായാണ് മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ അതിമാരക മയക്കുമരുന്നുകളായ മെത്താംഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായാണ് താമരശ്ശേരി, ചെന്നൈ സ്വദേശികളായ രണ്ടുപേരാണ് പിടികൂടിയത്.
ചെന്നൈ കോടമ്പാക്കം ശിവൻകോയിൽ സ്വദേശി രാജേഷ് (30), താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി വരുവിൻകാലായിൽ വീട്ടിൽ വി.എം. ഷമീം (35 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ‘തത്ത്വ പരിഹാര’ എന്ന ഹോം സ്റ്റേയിൽ വച്ച് ഇൻസ്റ്റാഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച് നടത്തിയ വാലന്റൈൻസ് ഡേയിൽ അപരിചിതരുടെ പാർട്ടി നടത്തിയത്.
സ്ട്രെയ്ഞ്ചേഴ്സ് പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചും സംഘാടകരെ കുറിച്ചും ഹോംസ്റ്റേ ഉടമസ്ഥരെ കുറിച്ചുമുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, ടി. മുഹമ്മദ്മുസ്തഫ, പി.കെ. മുനീറ എന്നിവർ പങ്കെടുത്തു.

